Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫിലിപ്പീൻസിൽ വൻ ഭൂചലനം; 7.8 തീവ്രത, സുനാമി മുന്നറിയിപ്പ്- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനില: ഫിലിപ്പീൻസിനെ ഞെട്ടിച്ച് വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തെക്കൻ ഫിലിപ്പീൻസിലെ മിന്റനാവോ ദ്വീപാണ്. തുടർന്ന് ഫിലിപ്പീൻസിന്റെയും ഇന്തോനേഷ്യയുടെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, പലാവു, തായ്വാൻ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളിൽ വ്യാപകമായി അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.

ഭൂമി ശക്തമായി കുലുങ്ങിയതോടെ കെട്ടിടങ്ങൾ തകർന്ന് തരിപ്പണമാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. പ്രധാന ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷം 6.1 തീവ്രതയുള്ള തുടർച്ചലനവും അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഭൂചലനത്തിൽ ഇതുവരെ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

Tags :
Advertisement
WhiteswanTV Footer