കൊച്ചി: അയമ്പള്ളിയിൽ റോഡിലെ വെള്ളമൊഴുക്ക് തടയാൻ മണ്ണിട്ടതിനെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ഇരുമ്പ് ചൂൽ കൊണ്ട് ആക്രമണം. സംഭവത്തിൽ ചിത്രകാരിയായ ശ്രീജ കളപ്പുരയ്ക്കാണ് കഴുത്തിന് പരിക്കേറ്റത്.
അയൽവാസിയായ സണ്ണിയാണ് ആക്രമണം നടത്തിയതെന്ന് ശ്രീജ ആരോപിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. റോഡിൽ മണ്ണിട്ടതിനെ കുറിച്ച് കൗൺസിലറുടെ സാന്നിധ്യത്തിൽ ശ്രീജ ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. തുടർന്ന് കൈവശമുണ്ടായിരുന്ന ഇരുമ്പ് ചൂൽ കൊണ്ട് സണ്ണി ആക്രമിച്ചതായി പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ കഴുത്തിന് ഗുരുതര പരിക്കുകളുണ്ടായതായി ശ്രീജ പറഞ്ഞു. ആദ്യം നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. തുടർന്ന് വാർത്തയായതിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി.






