ഓരോ സമയം ഓരോ വിഭവങ്ങൾ ട്രെൻഡിങ്ങാകും. അങ്ങനെ വന്ന ഒരു വിഭവമാണ് കുനാഫ. അന്ന് എല്ലാ സ്ഥലങ്ങളിലും ചെന്ന് ആളുകൾ ഇത് പരീക്ഷിക്കും. എന്നാൽ ഇനി അത് വേണ്ട. ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്ക് സ്വയം തന്നെ ഉണ്ടാക്കി നോക്കാം.
ചേരുവകൾ
പഞ്ചസാര – 1 കപ്പ്
വെള്ളം – ½ കപ്പ്
നാരങ്ങാനീര് – 1 ടീസ്പൂൺ
റോസ് വാട്ടർ അല്ലെങ്കിൽ ഓറഞ്ച് ബ്ലോസം വാട്ടർ – 1 ടീസ്പൂൺ
കുനാഫ/കടായിഫി പേസ്ട്രി – 250 ഗ്രാം
ഉരുക്കിയ ബട്ടർ – 100 ഗ്രാം
മൊസാരെല്ല ചീസ് – 250–300 ഗ്രാം
പിസ്ത (അലങ്കരിക്കാൻ)
തയ്യാറാക്കുന്ന വിധം
- സിറപ്പ് തയ്യാറാക്കുക
പഞ്ചസാരയും വെള്ളവും തിളപ്പിക്കുക. കുനാഫാ 5–7 മിനിറ്റ് ചെറുതീയിൽ വേവിക്കുക. നാരങ്ങാനീരും റോസ് വാട്ടറും ചേർക്കുക. തണുക്കാൻ വയ്ക്കുക.
- പേസ്ട്രി തയ്യാറാക്കുക
കുനാഫ നൂലുകൾ കൈകൊണ്ട് വേർതിരിക്കുക. ഉരുക്കിയ ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
- സെറ്റ് ചെയ്യുക
ഒരു ബേക്കിങ് പാനിൽ ബട്ടർ പുരട്ടുക. കുനാഫയുടെ പകുതി അടിയിൽ അമർത്തി പരത്തുക. മുകളിൽ ചീസ് ഒരേപോലെ വിതറുക. ബാക്കിയുള്ള കുനാഫ കൊണ്ട് മൂടി അല്പം അമർത്തുക.
- ബേക്ക് ചെയ്യുക
180°C ൽ 30–40 മിനിറ്റ് അല്ലെങ്കിൽ സ്വർണ്ണനിറമാകുന്നത് വരെ ബേക്ക് ചെയ്യുക.
- ഫിനിഷിങ്
ഓവനിൽ നിന്ന് എടുത്ത ഉടനെ തണുത്ത സിറപ്പ് മുകളിൽ ഒഴിക്കുക. പിസ്ത വിതറി അലങ്കരിക്കുക.






