ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ജീവനക്കാർക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചതിൽ സംശയം പ്രകടിപ്പിച്ച് എ ഡി തോമസ് എംഎല്‍എ രംഗത്ത്.
“താൽക്കാലിക രാഷ്ട്രീയ തിരിച്ചടിയാണ്. കോടതിയുടെ സ്വഭാവം മുൻകാല നടപടികൾ പരിശോധിച്ചാൽ എല്ലാവർക്കും മനസ്സിലാകും. ജനപ്രതിനിധിയെന്ന നിലയിൽ അതു പറയുന്നതിൽ എനിക്ക് പരിമിധി ഉണ്ടെന്നും എ ഡി തോമസ് പറഞ്ഞു.
കേസിൽ ജാമ്യം ലഭിച്ച പ്രതികൾ ഗൺമാൻ അനിൽ കുമാർ, പോലീസുകാരൻ എസ്. സന്ദീപ്, അരുണ്‍, വിപിൻ, ഷൈജു എന്നിവരാണ്. മൂന്ന് ദിവസത്തെ വാദത്തിനുശേഷമാണ് ജഡ്ജി ഹണി എം. വർഗീസ് ഉത്തരവ് നൽകിയത്.
ജാമ്യം ലഭിച്ചതിനാൽ കേസ് അവസാനിക്കുന്നില്ല, നിയമപരമായ നടപടികൾ തുടരും. എത്ര സമയം എടുത്താലും, യാതന അനുഭവിച്ചാലും, അവസാന നിമിഷം വരെ പോരാടും. അന്വേഷണത്തിൽ എസ്.ഐ.ടി.യുടെ സത്യസന്ധ ഇടപെടലിൽ വീഴ്ചയില്ലെന്നും എഡി തോമസ് കൂട്ടിച്ചേർത്തു.




