Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പ്രതികൾ സമർപ്പിച്ച അപ്പീലിൽ സിംഗിൾ ബെഞ്ചാണ് നടപടി സ്വീകരിച്ചത്. അടുത്ത തിങ്കളാഴ്ച വരെ വിചാരണ നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തിലാണ് അപ്പീൽ പരിഗണിച്ചത്. അപ്പീലിൽ പ്രോസിക്യൂഷൻ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നേരത്തെ സമാന ആവശ്യം വിചാരണക്കോടതി രണ്ടുതവണ തള്ളിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് കേസിൽ വിചാരണ ആരംഭിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഇ. റിയാസിന്റെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. 2018 ഫെബ്രുവരി 18-ന് മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് മാരകായുധങ്ങളുമായി എത്തിയ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് കേസ്.

ആദ്യ കുറ്റപത്രത്തിൽ 11 പ്രതികളുണ്ടായിരുന്നുവെന്നും തുടർന്ന് തുടരന്വേഷണത്തിൽ ആറുപേരെ കൂടി ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിച്ചതായും അന്വേഷണ സംഘം അറിയിച്ചു. കേസിലെ അപ്പീൽ നടപടികൾ തുടരുകയാണ്.

Advertisement
WhiteswanTV Footer