കോട്ടയം: കുന്നുംഭാഗത്തെ കെഎഫ്സി ഔട്ട്ലെറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 4.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ഔട്ട്ലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായത്.
വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമില്ലെങ്കിലും സ്റ്റോറിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.
ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നൗഫൽ, കുര്യാക്കോസ്, ഫയർമാൻമാരായ സുമേഷ്, അക്ഷയ്, ജിജു, ശരത് ചന്ദ്രൻ, ജോയിസ്, അനിൽ, ഡ്രൈവർ ആദർശ് എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു.
തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.






