- ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യത്തോടെയുള്ള ആദ്യ യുലിപ് പദ്ധതി
കൊച്ചി: പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ ആദ്യമായി ഇന്‍-ബില്‍റ്റ് ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യത്തോടെയുള്ള യുലിപ് പദ്ധതിയായ ഐസിഐസിഐ പ്രു സിഗ്നേച്ചര്‍ സെക്യൂര്‍ പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടച്ച് ചേരാവുന്ന ഈ പദ്ധതി നിശ്ചിത മെച്യൂരിറ്റി ആനുകൂല്യം, ലൈഫ് കവര്‍, നികുതി ലാഭത്തോടെയുള്ള സമ്പത്ത് വളര്‍ച്ച എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്നു.
അഞ്ച് വര്‍ഷത്തെ പോളിസി കാലാവധിയുള്ള ഈ നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ് ലിങ്ക്ഡ് വ്യക്തിഗത സേവിംഗ്സ് ഇന്‍ഷുറന്‍സ് പ്ലാന്‍ സുരക്ഷിതവും നികുതി രഹിതവുമായ വരുമാനം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഫണ്ട് മൂല്യമോ അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യമോ ഇതില്‍ ഏതാണോ ഉയര്‍ന്നത് അത് ഉപഭോക്താവിന് ലഭിക്കും. പ്രാരംഭ പ്രീമിയത്തിന്റെ 140 ശതമാനം വരെ ഇത്തരത്തില്‍ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യമായി ലഭിക്കും. കൂടാതെ പ്രീമിയം അലോക്കേഷന് ചാര്‍ജുകളോ പോളിസി അഡ്മിനിസ്ട്രേഷന് ചാര്‍ജുകളോ ഈ പ്ലാനിന് ഈടാക്കില്ല.





