മലയാളത്തിലെ യുവതാരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീക്രട്ട് ഓഫ് കലിംഗ. മിസ്റ്ററി-ഹൊറർ-കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.
ജൂൺ 11-ന് റിലീസ് ചെയ്യാനിരുന്നതായിരുന്ന ചിത്രം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. പുതിയ റിലീസ് തീയതി ജൂൺ 18 ആണ്.
ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആശ്രിത് സന്തോഷാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അശ്വന്ത് രവീന്ദ്രൻ എഡിറ്റിംഗും ധനുഷ് ഹരികുമാറും വിമൽജിത്ത് വിജയനും സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു.
അഖിൽ റോയ് (ആർട്ട്), ജെ.പി. മണക്കാട് (പ്രൊഡക്ഷൻ കൺട്രോളർ), അമൽ ചന്ദ്രൻ (മേക്കപ്പ്), ഖാലിദ് അബൂബക്കർ (കോസ്റ്റ്യൂംസ്), സുബിൻ ജോസഫ് (സൗണ്ട് ഡിസൈൻ), ബിനൂപ് എസ്. ദേവൻ (മിക്സിംഗ്) എന്നിവരും ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ അംഗങ്ങളാണ്. ഗോകുൽ ശ്രീകണ്ഠൻ അഡീഷണൽ ഗാനങ്ങളും അഖിൽ പരപ്പനങ്ങാടി എ.ഐ. സൂപ്പർവൈസറായും പ്രവർത്തിക്കുന്നു.
മിസ്റ്ററിയും ഹൊററും കോമഡിയും സമന്വയിപ്പിക്കുന്ന ചിത്രമായി ഒരുക്കുന്ന ‘സീക്രട്ട് ഓഫ് കലിംഗ’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.






