ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ ഒരു പുതിയ വാർത്താ ചാനൽ ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. ‘വെട്രി ന്യൂസ്’ എന്ന പേരിലുള്ള ചാനൽ ജൂൺ 22ന്, വിജയ്‌യുടെ ജന്മദിനത്തോടൊപ്പം പ്രവർത്തനം ആരംഭിക്കുമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നത്.
വിജയ്‌യുടെ ജന്മദിനത്തിനൊപ്പം ചാനലും ആരംഭിക്കുന്നത് ആരാധകര്‍ക്ക് ഇരട്ടി ആഘോഷത്തിന് വഴിവയ്ക്കുമെന്നാണ് ബിബിട്രാക്കര്‍മാനിക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് അവകാശപ്പെടുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യവ്യാപകമായി തന്നെ കാണികളെ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങുന്നതെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നുണ്ട്.
ന്യൂസ് എഡിറ്റർ, വീഡിയോഗ്രാഫർ, പ്രോഗ്രാം പ്രൊഡ്യൂസർ, ജില്ലാ റിപ്പോർട്ടർ, വിഷ്വൽ എഡിറ്റർ തുടങ്ങിയ തസ്തികകളിലേക്ക് ചാനലിനായി റിക്രൂട്ട്‌മെന്റ് വിവരങ്ങളില്‍ തസ്തികകള്‍ അടക്കം പരാമർശിച്ചിട്ടുണ്ട്. . അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണെന്നും അവയിൽ വ്യക്തമാക്കുന്നു.
എങ്കിലും, ഈ വാർത്താ ചാനൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടിവികെയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.






