കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബു ആണ് മരിച്ചത്.
കെഎസ്ആർടിസി ഗ്യാരേജിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.
2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബു ഉൾപ്പെടെ നാല് പേരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ഈ കാലയളവിൽ ശമ്പളം ലഭിക്കാതിരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായും, ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇതോടെ അദ്ദേഹം മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അവർ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)






