Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനധികൃത ഖനിയില്‍ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാഞ്ചി: ജാർഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയിൽ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. അർഗഡയിലെ വനപ്രദേശത്ത് പ്രവർത്തിച്ചിരുന്ന അനധികൃത ഖനിയിലാണ് അപകടം നടന്നത്. 40 അടി ആഴമുള്ള ഖനിയിൽ ഖനനം നടത്തുന്നതിനിടെയാണ് തൊഴിലാളികൾക്ക് ബോധക്ഷയം സംഭവിച്ചത്. തുടർന്ന് സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് (CCL) അർഗഡ യൂണിറ്റിന്റെ രക്ഷാസംഘം സ്ഥലത്തെത്തി തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

ദേവ് കുമാർ ഭേഡിയ (25), ദബ്ലു ഭേഡിയ (26), കിഷോർ രവാനി (26), ആശിഷ് രാജ്വാർ (29) എന്നിവരാണ് മരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യം രണ്ടുപേർ ഖനിക്കുള്ളിൽ കുടുങ്ങുകയും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും കുടുങ്ങുകയുമായിരുന്നു. ഖനിക്കുള്ളിൽ ഓക്സിജൻ കുറവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
WhiteswanTV Footer