Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മീനും പാലും ഒരുമിച്ച് കഴിക്കുന്നത് അപകടമാണോ? ചർമ്മത്തിന് പ്രശ്നമുണ്ടോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മീനും പാലും ഒരുമിച്ച് കഴിക്കരുതെന്നും ചർമ്മത്തിൽ വെളുത്ത പാടുകൾ പോലുള്ളവ വരുമെന്നുമെല്ലാം ചെറുപ്പത്തിൽ കേട്ടവരാണോ നിങ്ങൾ? മീനും പാലും ചേർന്നാൽ അത് ചർമരോഗങ്ങൾക്ക് കാരണമാകുമെന്നും വയറിന് ഗുരുതരമായ അസുഖങ്ങൾ ഉണ്ടാക്കുമെന്നുമാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്.

രണ്ടും വിരുദ്ധ ആഹാരങ്ങളാണോ?

ആയുർവേദമാണ് ഈ ധാരണയുടെ അടിസ്ഥാനം. ആയുർവേദ പ്രകാരം പരസ്പര പൊരുത്തമില്ലാത്ത ചില ഭക്ഷണ കോംപിനേഷനുകളെ ‘വിരുദ്ധ ആഹാരം’ എന്ന് വിളിക്കുന്നു. ആയുർവേദത്തിൽ പാലിന് ശരീരത്തെ തണുപ്പിക്കാനുള്ള ഗുണമാണുള്ളത്. എന്നാൽ മത്സ്യത്തെ ശരീരത്തിൽ ചൂടുണ്ടാക്കുന്ന ഒരു ഭക്ഷണമായാണ് കണക്കാക്കുന്നത്. വിപരീത സ്വഭാവമുള്ള ഈ രണ്ട് ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന്റെ ഊർജ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്നും അത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പരമ്പരാ​ഗതമായി പറയപ്പെടുന്നു. ചർമ്മത്തിൽ പാടുകളുണ്ടാക്കും എന്ന തരത്തിൽ പരാമർശങ്ങളൊന്നും ആയുർവേദത്തിലില്ല.

ശരീരത്തിൽ ഇങ്ങനെ വെളുത്ത പാടുകൾ വരുന്നത് വൈറ്റിലിഗോ എന്നാണ് അറിയപ്പെടുന്നത്. ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണിത്. ചർമത്തിന് നിറം നൽകുന്നത് മെലനോസൈറ്റുകൾ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന പിഗ്മെന്റ് ആണ്. ഈ മെലനോസൈറ്റുകൾ നശിക്കുകയോ അവയുടെ പ്രവർത്തനം നിലയ്ക്കുകയോ ചെയ്യുമ്പോഴാണ് ചർമത്തിൽ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നത്. അല്ലാതെ ഇതിന് മീനും പാലുമായും ബന്ധമൊന്നുമില്ല. മത്സ്യം കഴിച്ചതിനുശേഷം പാൽ കുടിക്കുന്നത് വൈറ്റിലിഗോയ്ക്ക് കാരണമാകുമെന്ന് തെളിയിക്കുന്ന യാതൊരുവിധ ശാസ്ത്രീയ തെളിവുകളും ആധുനിക വൈദ്യശാസ്ത്രത്തിലില്ല. ഒരു ​ഗവേഷണങ്ങളിലും ഇത് തെളിയിച്ചിട്ടുമില്ല.

ലോകത്തെ മിക്ക നാടുകളിലും പാലും മീനും, അല്ലെങ്കിലും മീനും തൈരുമെല്ലാം മിക്സ് ആകുന്ന വിഭവങ്ങളുണ്ട് എന്നതും ശ്രദ്ധേയമാണ്. നമ്മുടെ ഫിഷ് മോളി തന്നെ ഇതിന് ഉദാഹരണമാണ്.

മീനും പാലും ഒരുമിച്ച് കഴിക്കുമ്പോൾ ചില ആളുകളിൽ വയറുവേദന, ഗ്യാസ്, അസിഡിറ്റി അല്ലെങ്കിൽ ദഹനക്കേട് എന്നിവ അനുഭവപ്പെടാറുണ്ട്. പക്ഷേ അതിന്റെ കാരണങ്ങൾ താഴെ പറയുന്നവയാവാം.

  1. ഉയർന്ന പ്രോട്ടീൻ അളവ്: മത്സ്യവും പാലുൽപന്നങ്ങളും പ്രോട്ടീനാൽ സമ്പന്നമാണ്. ഇവയെ ഒരേസമയം തകർക്കാൻ വ്യത്യസ്ത തരത്തിലുള്ള ദഹന എൻസൈമുകൾ ആവശ്യമായി വരുന്നു. ഇത് ദഹനവ്യവസ്ഥയുടെ ജോലിഭാരം വർധിപ്പിക്കുകയും ചിലരിൽ താൽക്കാലിക അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യാം.
  2. ലാക്ടോസ് ഇൻടോളറൻസ്: പാലിലെ ലാക്ടോസ് ദഹിപ്പിക്കാൻ കഴിയാത്തവർ ഈ രണ്ട് ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുമ്പോൾ സ്വാഭാവികമായും വയറു വീർക്കലോ ഓക്കാനമോ അനുഭവപ്പെടാം. ഇത് ലാക്ടോസ് ടോളറൻസിന്റെ പ്രശ്നമാണ്.
Advertisement
WhiteswanTV Footer