Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വളയത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വളയത്ത് ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന വാർഡ് 14-ൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിൽ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടർന്ന് വളയം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. പിന്നീട് രോഗബാധിതൻ നാട്ടിലേക്ക് മടങ്ങിയതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ താമസിക്കുന്ന 63കാരനും തിക്കോടിയിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിക്കുമാണ് രോഗം കണ്ടെത്തിയത്. ഒളവണ്ണ സ്വദേശിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ പനി ശക്തമായതിനെ തുടർന്നുള്ള പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് തിക്കോടിയിലെ രോഗബാധിതനും താമസിക്കുന്നത്. ഇവരിലാരെങ്കിലും മലേറിയ ബാധിതരായിരിക്കാമെന്നും അതുവഴിയാകാം രോഗം പടർന്നതെന്നുമാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക സംശയം.

കൊതുകുകൾ വഴിയാണ് മലേറിയ പകരുന്നത്. രോഗബാധിതനെ കടിച്ച കൊതുക് പിന്നീട് മറ്റൊരാളെ കടിക്കുമ്പോഴാണ് രോഗം പടരുന്നത്. ശരീരത്തിലെ പരാദങ്ങൾ കരളിൽ എത്തി പിന്നീട് രക്തകോശങ്ങളെ ബാധിക്കുന്നതോടെ രോഗലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, വിറയൽ, ക്ഷീണം, തലവേദന, ഛർദി, പേശിവേദന, ചുമ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

മലേറിയ പ്രതിരോധത്തിനായി കൊതുകുകടിയേറ്റിൽ നിന്ന് രക്ഷപ്പെടുന്നതാണ് പ്രധാന മാർഗം. ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവല ഉപയോഗിക്കുക, വാതിലുകളും ജനലുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കുക, ഇൻസെക്ട് റെപ്പല്ലന്റുകൾ ഉപയോഗിക്കുക എന്നിവ ശുപാർശ ചെയ്യുന്നു. കുട്ടികൾ, ഗർഭിണികൾ, മുതിർന്നവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix