Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

​ഗൾഫിലെ ലൈസൻസ് ഉണ്ടെങ്കിൽ ഇന്ത്യയിൽ വാഹനം ഓടിക്കാൻ കഴിയുമോ? സത്യം ഇതാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് റദ്ദായാൽ ഗൾഫിലെ ലൈസൻസ് ഉപയോഗിച്ച് ഇന്ത്യയിൽ വാഹനം ഓടിക്കാൻ കഴിയുമോ? കഴിഞ്ഞ ദിവസം ഗൾഫിലെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുമെന്ന മുൻ മന്ത്രി കെബി. ഗണേഷ്‌ കുമാറിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.

18 വയസ്സ് പൂർത്തിയാകുന്നതിനു മുൻപേ ഗണേഷ്‌ കുമാറിന് ലൈസൻസ് ലഭിച്ചതായി മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു വിശദീകരണം നടത്തിയത്. ഇന്ത്യൻ ലൈസൻസ് നഷ്ടമായാലും ഗൾഫ് ലൈസൻസ് ഉപയോഗിക്കുമെന്നായിരുന്നു ഒരിത്തിരി പരിസാഹ രൂപേണ മുൻ മന്ത്രി പറഞ്ഞത്.

ഗണേഷ് പറഞ്ഞത്

‘എന്നെ വാഹനം ഓടിപ്പിക്കാതിരിക്കാൻ നോക്കേണ്ട. എനിക്ക് ഇന്ത്യയിൽ അകത്തും പുറത്തും ലോകത്തെമ്പാടും ഓടിക്കാനുള്ള ഗൾഫിലെ ലൈസൻസുണ്ട്. ആ ലൈസൻസുവെച്ച് ഞാൻ ഓടിക്കും.’

വാസ്തവം എന്ത്?

ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഇന്റർനാഷണൽ ലൈസൻസ് ഉപയോഗിച്ച് ഇന്ത്യയിൽ വാഹനം ഓടിക്കാം. ഇതിന് ഇന്ത്യയിൽ ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ്(ഐഡിപി) എടുക്കണം. ഇതിന് ഒരു വർഷത്തെ കാലാവധിയാണുള്ളത്. കാലാവധി കഴിഞ്ഞാൽ വിണ്ടും പെർമിറ്റ് പുതുക്കിയാൽ വാഹനം ഓടിക്കാം. വിദേശത്തു നിന്നുള്ള ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് മാത്രമുള്ള ഇന്ത്യൻ പൗരനും ഇന്ത്യയിലെ ലൈസൻസ് ഇല്ലാതെ ഇത്തരത്തിൽ ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് എടുത്ത് വാഹനം ഓടിക്കാം. ഗണേഷ് കുമാർ ഗൾഫ് ലൈസൻസ് എന്നു മാത്രം പറഞ്ഞതാണ് ഈ കൺഫ്യൂഷൻ ഉണ്ടായക്കിയത്.

ഇന്ത്യയിലേക്ക് വരുന്ന വിദേശികൾക്കും അവരുടെ രാജ്യങ്ങളിൽനിന്നു സ്വന്തം ലൈസൻസ് ഹാജരാക്കിയും ഇവിടെ വാഹനം ഓടിക്കാം. ഏതൊരു വിദേശ പൗരനും ഇന്ത്യയിലെത്തിയാൽ അവിടുത്തെ ലൈസൻസ് കാണിച്ച് ഇവിടെ സ്ഥിരമായി ലൈസൻസ് നേടാം. ഇതിനായി ഇന്ത്യയിലെ ലേണേഴ്‌സ് ടെസ്റ്റ് പാസായാൽ മതി. ഇന്ത്യൻ ലൈസൻസ് ആ വ്യക്തിക്ക് ലഭിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇൻറർനാഷണൽ ലൈസൻസ് ആണ് കയ്യിലുള്ളതെങ്കിൽ പെർമിറ്റ് എടുത്ത് ഗണേഷ് കുമാറിന് ഇന്ത്യയിൽ വണ്ടി ഓടിക്കാനാവും. വർഷാവർഷം പെർമിറ്റ് പുതുക്കണമെന്നു മാത്രം.

Advertisement
WhiteswanTV Footer