Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോർമൂസ് പ്രതിസന്ധി നീങ്ങുന്നു; ആദ്യ ഇന്ത്യൻ കപ്പൽ​ ​ഗുജറാത്ത് തീരത്തെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് ഹോർമൂസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പൽ ഗുജറാത്ത് തീരത്ത് എത്തും. 62370 ടൺ എൽഎൻജിയുമായി പുറപ്പെട്ട ദിഷ എന്ന കപ്പലാണ് ഗുജറാത്ത് തീരത്ത് എത്തും.

കപ്പൽ ഉച്ചയ്ക്കുശേഷം ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തുമെന്നാണ് വിവരം. ഹോർമൂസ് മേഖലയിലെ സംഘർഷത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 34 കപ്പലുകൾ ഇപ്പോൾ ഹോർമൂസ് കടലിടുക്കിൽ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ 13 ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ യാത്രാനുമതി ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

ഈ കപ്പലുകളിലായി 539 ഇന്ത്യക്കാരുണ്ടെന്നും കേന്ദ്രം അറിയിച്ചു. രാസവളവും ഇന്ധനവും ഉൾപ്പെടെ ഇന്ത്യയിലേക്കുള്ള പ്രധാന ചരക്കുകളാണ് ഇവ വഴി എത്തുന്നത്.

മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കപ്പൽ കമ്പനികൾ ജാഗ്രത തുടരുകയാണ്. ഊർജ മേഖലയിലും കാർഷിക മേഖലയിലും ഇത് ആശ്വാസം നൽകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

Advertisement
WhiteswanTV Footer