സലിം കുമാറിന് സ്മാരകം; ഒരു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.
മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സ്മരണകൾ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സ്മാരകം നിർമിക്കും. ഇതിനായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കലാരംഗത്തിന് അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളും മലയാളികളുടെ ഹൃദയത്തിൽ അദ്ദേഹം നേടിയ സ്ഥാനവും പരിഗണിച്ചാണ് സ്മാരക നിർമ്മാണത്തിന് സർക്കാർ തീരുമാനമെടുത്തത്. സലിം കുമാറിന്റെ കലാജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരിക്കും എറണാകുളം ജില്ലയിൽ അദേഹത്തിന്റെ സ്മാരകം ഒരുക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.






