ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട്.
ചുരക്കുളം ഉന്നതിയിലെ മുരുകൻ ഇന്നലെയാണ് മരിച്ചത്. ആദ്യം മരണം കാട്ടാന ആക്രമണത്തിലല്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. എന്നാൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തെ തുടർന്ന് മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വനംവകുപ്പ് കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. പണം ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.




