Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബക്കാർഡി എൽഡിഎഫ് സർക്കാരിന് അയച്ച കത്ത് പുറത്ത്; അന്ന് എക്സൈസ് മന്ത്രി എംവി ​ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ അനുമതി തേടി ബക്കാർഡി കമ്പനി ഇടതു സര്‍ക്കാരിനു 2021ല്‍ അയച്ച കത്ത് പുറത്ത്. അന്നത്തെ എക്സൈസ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനാണ് കമ്പനി സീനിയര്‍ മാനേജര്‍ 2021 സെപ്റ്റംബര്‍ 17ന് കത്തു നല്‍കിയത്. ബിയറിന്റെയും വൈനിന്റെയും നികുതി ഘടനയ്ക്ക് സമാനമായി തങ്ങളുടെ ഉത്പന്നങ്ങളായ ‘ബക്കാർഡി പ്ലസ്’, ‘ബക്കാർഡി ബ്രീസർ’ എന്നിവയുടെ നികുതി കുറയ്ക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.

മറ്റ് സംസ്ഥാനങ്ങളിൽ തങ്ങൾക്ക് ഇത്രയധികം നികുതിയില്ലെന്നും കേരളത്തിലെ 251 ശതമാനം നികുതി അമിതമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വൈനിന്റെ നികുതി 86 ശതമാനവും ബിയറിന്റേത് 116 ശതമാനവുമാണ്. ഇതിനിടയിലുള്ള ഒരു നിരക്കിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാണ് ബക്കാർഡി ആവശ്യപ്പെട്ടത്.

വീര്യം കുറഞ്ഞ മദ്യം സര്‍ക്കാരിന്റെ റവന്യൂ വരുമാന വര്‍ധനയ്ക്കും ടൂറിസം മേഖലയുടെ ഉണര്‍വിനും മുതല്‍ക്കൂട്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഈ കത്ത് പരിഗണിച്ചാണ് വീര്യം കുറഞ്ഞ മദ്യം കൂടി ഉള്‍പ്പെടുത്തി ഇടതു സര്‍ക്കാര്‍ വിദേശമദ്യ ചട്ടം ദേഭഗതി ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്നു പുതിയ ക്ലാസിഫിക്കേഷനുകളാണു മദ്യത്തില്‍ കൊണ്ടുവന്നത്. ലോ ആല്‍ക്കഹോളിക് ബവ്‌റിജസ് (വീര്യം 0.5%-20), ഹോര്‍ട്ടി ലിക്കര്‍ (വീര്യം 20%-30% എന്നിങ്ങനെയാണത്.

Advertisement
WhiteswanTV Footer