ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. മുഖ്യമന്ത്രി വിജയ് രാജിവെച്ചാൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുള്ള തൃച്ചി ഈസ്റ്റ് മണ്ഡലത്തിൽ സ്റ്റാലിൻ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.
തൃച്ചി വെസ്റ്റ് എം.എൽ.എ കെ.എൻ. നെഹ്‌റുവിന്റെ പരാമർശത്തിന് പിന്നാലെയാണ് ഇത്തരം അഭ്യൂഹങ്ങൾ ശക്തമായത്. സ്റ്റാലിൻ ഉടൻ തന്നെ നിയമസഭയിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഏത് മണ്ഡലത്തിൽ നിന്നാണെന്ന് വ്യക്തമാക്കിയിരുന്നില്ല.
അടുത്തിടെ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പരിഹസിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ‘നിന്റെ അച്ഛൻ എവിടെ?’ എന്ന വിജയിയുടെ പരാമർശത്തിന് പിന്നാലെ, “ഞാൻ ജനഹൃദയങ്ങളിലുണ്ട്” എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിനിടെ സ്റ്റാലിന്റെ വൈറലായ കൈ ആംഗ്യവും വിജയ് അനുകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് വിജയ് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.






