Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

​ഗ്രിൽഡ് ചിക്കൻ ഇഷ്ടമാണോ? എന്നാൽ കഴിച്ചാൽ ക്യാൻസർ വരുമെന്ന് അറിയാമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുതിയ ജീവിതശൈലിയും ഫാസ്റ്റ്ഫുഡ് സംസ്കാരവും ഓറൽ ക്യാൻസറിന് കാരണമാകും. യുഎസ്സിലെ മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ ശരീരത്തിന് വീക്കം അഥവാ ഇൻഫ്ലമെഷൻ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഓറൽ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു.

മാറിയ ജീവിത ശൈലിയും ഭക്ഷണരീതിയുമൊക്കെ നമ്മുടെ ജീനോമിൽ ഒരു തരത്തിലുള്ള ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. ഈ ആഘാതത്തിൻറെ ഫലമായി ജീനോമിൽ വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കും. ഇത് കാൻസർ അല്ലെങ്കിൽ കാൻസറിന് മുന്നോടിയായുള്ള ലക്ഷണങ്ങളിലേക്ക് നയിക്കാം. വായിലും അതിന് അനുബന്ധമായുള്ള കലകളിലും കാണപ്പെടുന്ന കാൻസർ ആണ് ഓറൽ കാൻസർ.

അതുപോലെ ഉയർന്ന ചൂടിൽ പാകം ചെയ്യുന്ന അല്ലെങ്കിൽ ​ഗ്രിൽ ചെയ്തു മാംസത്തിന്റെ കരിഞ്ഞ ഭാ​ഗം കഴിക്കുന്നതും അപകടമാണ്. മാംസം ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോൾ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs), ഹെറ്ററോസൈക്ലിക് ആരോമാറ്റിക് അമിനുകൾ (HAAs) പോലുള്ള രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയിൽ കേടുപാടുകൾ വരുത്താനും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

വിഴുങ്ങുകയോ ഭക്ഷണം ഇറക്കുകയോ ചെയ്യുമ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്താൽ കാൻസറിന്റെ ലക്ഷണമാകാം. തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം. ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളർച്ചയോ മുഴയോ കാണപ്പെട്ടാൽ അത് കാൻസറിനു കാരണമായവ ആയേക്കാം.

Advertisement
WhiteswanTV Footer