തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയാണ് കൂടിയത്. പവന് 880 രൂപയുടെ വർധനവുമുണ്ടായി. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണാഭരണത്തിന് വില 13,195 രൂപയായി. ഒരു പവൻ സ്വർണം വാങ്ങാൻ 1,05,560 രൂപയിലധികം നൽകേണ്ടിവരും.
ഇന്നലെ രാവിലെയും വൈകീട്ടും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇതോടെ ഇന്നലെ രാവിലത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പവന് 1,720 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് നിലവിലെ വില.






