ലക്‌നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ ബീഫ് പാകം ചെയ്തതായി ആരോപിച്ച് മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.
പ്രതികളുടെ വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോ വീതം പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ബീഫ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് ഗോവധ നിരോധന നിയമപ്രകാരം കേസെടുത്ത് മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതേസമയം, പൊലീസ് പരിശോധനയ്ക്കിടെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി സംശയിക്കുന്ന പുരുഷന്മാർക്കായി തിരച്ചിൽ തുടരുകയാണ്. പിടിച്ചെടുത്ത ഇറച്ചിയുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു.






