Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നിപ സ്ഥിരീകരിച്ച 43 വയസുകാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്താനായില്ല. എന്നാൽ, രോഗിയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ല. അതിനാൽ അദ്ദേഹം ഇപ്പോഴും മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

ചികിത്സാ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് വീണ്ടും പരിശോധന നടത്തിയത്. രോഗിയുടെ സ്രവ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി പൂണെയിലെ ലബോറട്ടറിയിലേക്ക് അയക്കും. ഇക്കഴിഞ്ഞ 10-ാം തീയതിയാണ് രാമനാട്ടുകര സ്വദേശിയായ 43 വയസുകാരന് നിപ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് തുടർനടപടികൾ തുടരുകയാണ്.

Advertisement
WhiteswanTV Footer