Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോന്നിയിൽ കാണാതായ ഊര് മൂപ്പനെ കണ്ടെത്താൻ കഡാവർ നായ; തെരച്ചിൽ ശക്തമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നി കാട്ടാത്തി ഉന്നതിയിൽ കാണാതായ ഊര് മൂപ്പൻ മോഹൻദാസിനെ കണ്ടെത്താനുള്ള തെരച്ചിൽ കൂടുതൽ ശക്തമാക്കി. ഇതിന്റെ ഭാഗമായി കഡാവർ നായയെ സ്ഥലത്തെത്തിച്ച് പരിശോധന ആരംഭിച്ചു.

ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെത്താൻ സഹായിച്ച ‘മായ’ എന്ന കഡാവർ നായയാണ് തെരച്ചിലിനായി എത്തിച്ചിരിക്കുന്നത്.

70-കാരനായ മോഹൻദാസിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചിൽ വ്യാപിപ്പിച്ചത്. കൂടുതൽ ഊർജിതമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് മോഹൻദാസ് വീട്ടിൽ നിന്ന് പോയ ശേഷം കാണാതായത്. 2023-ലെ ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ട് സമൻസ് ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം വനത്തിലേക്ക് പോയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ്, വനപാലകർ, വിവിധ രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

Advertisement
WhiteswanTV Footer