Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റാന്നിയിൽ സൂപ്പർമാർക്കറ്റിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി; കടയുടമയ്ക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിലേക്ക് കാട്ടുപന്നി ഓടിക്കയറി ആക്രമണം. കടയുടമയായ മന്ദിരംപടി സ്വദേശിനി ബീനയ്ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കടയുടെ മുൻവശത്തെ ചില്ല് തകർത്താണ് കാട്ടുപന്നി സൂപ്പർമാർക്കറ്റിനുള്ളിലേക്ക് കയറിയത്. അന്ന് കടയ്ക്കുള്ളിലുണ്ടായിരുന്ന ബീനയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

കടയ്ക്കുള്ളിലൂടെ ഓടിയെത്തിയ കാട്ടുപന്നി കുത്താൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെയാണ് കൈയ്ക്ക് പരിക്കേറ്റതെന്ന് ബീന പറഞ്ഞു. പരിക്കേറ്റ ബീനയ്ക്ക് ചികിത്സ നൽകി.

സംഭവത്തെ തുടർന്ന് പഞ്ചായത്തിന്റെ അനുമതിയോടെ വന്യജീവി അധികൃതരും ബന്ധപ്പെട്ട സംഘവും ചേർന്ന് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ആക്രമണം നടന്ന സൂപ്പർമാർക്കറ്റിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായിരുന്നു കാട്ടുപന്നിയെ കണ്ടെത്തി വെടിവെച്ചത്.

Advertisement
WhiteswanTV Footer