Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലിയത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മലപ്പുറം ചാലിയത്ത് മത്സ്യബന്ധനത്തിനിടെ ചെറുവള്ളം മറിഞ്ഞ് അപകടം. ചാലിയം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ‘മാളിയേക്കൽ’ എന്ന വള്ളമാണ് കടലിൽ മറിഞ്ഞത്.

മത്സ്യബന്ധനം പൂർത്തിയാക്കി ബേപ്പൂർ തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും ഉയർന്ന തിരമാലകളിലുംപ്പെട്ടാണ് വള്ളം നിയന്ത്രണംവിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.

അപകടസമയത്ത് വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളെയും പിന്നാലെയെത്തിയ മറ്റ് മത്സ്യത്തൊഴിലാളികൾ സമയോചിതമായി രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തിയ നാല് പേരെയും പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer