പാലക്കാട്: പാലക്കാട് തൃത്താലയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തൃത്താല കൂനംമൂച്ചി–മുക്കൂട്ട റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
യാത്രയ്ക്കിടെ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ വാഹനമോടിച്ചിരുന്ന തൃത്താല മണ്ണാരപറമ്പ് സ്വദേശി അബൂബക്കർ ഉടൻ സ്കൂട്ടർ നിർത്തി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.
അപകടത്തിൽ ആളപായമില്ല. സമയോചിതമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാലാണ് അബൂബക്കർ അത്ഭുതകരമായി രക്ഷപ്പെട്ടത്.













