Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാമ്പത്തിക ക്രമക്കേട് ആരോപണം; നിയമപരമായി നേരിടുമെന്ന് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിലും ചില വാർത്താ ചാനലുകളിലും പ്രചരിക്കുന്ന ‘ബിജെപി ഓഫീസ് സർക്കുലർ’ വ്യാജമാണെന്ന് പാർട്ടി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ, സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം തലങ്ങളിൽ പാർട്ടി ഓഡിറ്റിംഗ് പൂർത്തിയാക്കിയതായും പാർട്ടി വ്യക്തമാക്കി.

കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുതാര്യമായ രീതിയിലാണ് നടന്നതെന്നും, ചരിത്രത്തിലാദ്യമായി മൂന്ന് എംഎൽഎമാരെ വിജയിപ്പിക്കാൻ കഴിഞ്ഞത് അതിന്റെ തെളിവാണെന്നും ബിജെപി അവകാശപ്പെട്ടു. പാർട്ടിയുടെ വളർച്ചയിൽ അസ്വസ്ഥരായ ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇത്തരം വാർത്തകൾക്കെതിരെ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.

Advertisement
WhiteswanTV Footer