ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും വീണ്ടും തിരിച്ചടി. രാജ്യസഭാ എംപി കോയൽ മല്ലിക് രാജിവെച്ചു. കോയൽ മല്ലിക് രാജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ തൃണമൂൽ കോൺഗ്രസിലെ മൂന്ന് രാജ്യസഭാ എംപിമാർ കൂടി രാജിവെച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് തെലുങ്ക് സിനിമാ താരം കൂടിയായ കോയൽ മല്ലിക്കിനെ തെരഞ്ഞെടുത്തത്. പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന നേതാവായിരുന്നു കോയൽ മല്ലിക്. തുടർച്ചയായ രാജ്യസഭാ എംപിമാരുടെ രാജി തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.



