Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓൺലൈൻ എഴുത്തുലോട്ടറി മാഫിയ തലവൻ ‘റൈറ്റർ മണി’ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി ആപ്പുകൾ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, വിവിധ നെറ്റ്‌വർക്കിങ് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഓൺലൈൻ എഴുത്തുലോട്ടറി ചൂതാട്ടം നടത്തിയെന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിലായി. പൊന്നാനി നൈതല്ലൂർ സ്വദേശി പുലകുന്നത്ത് മണികണ്ഠൻ എന്ന ‘റൈറ്റർ മണി’ (52)യെയാണ് പൊലീസ് പിടികൂടിയത്.

കടകൾ കേന്ദ്രീകരിച്ച് എഴുത്തുലോട്ടറി നടത്തിയ കേസിൽ ഇയാൾ മുമ്പ് മൂന്ന് തവണ അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് സംശയം ഒഴിവാക്കാനായി കടകൾ ഉപേക്ഷിച്ച് വീട്ടിൽ നിന്നാണ് ഫോൺ മുഖേന ആവശ്യക്കാരെ സമീപിച്ച് ചൂതാട്ട ശൃംഖല നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളിലൂടെ സമാഹരിച്ച ലക്ഷക്കണക്കിന് രൂപ ബിനാമി അക്കൗണ്ടുകളിലും വാടകയ്ക്ക് എടുത്ത ബാങ്ക് അക്കൗണ്ടുകളിലുമാണ് കൈകാര്യം ചെയ്തിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പണമിടപാടുകളുടെ ഉറവിടവും വാടക അക്കൗണ്ടുകളുടെ ഉപയോഗവും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊന്നാനി സി.ഐ അറിയിച്ചു.

Advertisement
WhiteswanTV Footer