തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനായി വോട്ടർപട്ടിക പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കരട് വോട്ടർപട്ടിക ജൂലൈ 21-ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഓഗസ്റ്റ് 19-ന് പുറത്തിറക്കും.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ രാജി, മരണം, അയോഗ്യത എന്നിവ മൂലമുണ്ടായ ഒഴിവുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷ സമർപ്പിക്കാം. 2026 ജനുവരി 1-നോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാൻ അർഹതയുണ്ട്.
പേര് ചേർക്കൽ, വിവരങ്ങളിൽ തിരുത്തൽ, വാർഡ് അല്ലെങ്കിൽ നിയോജകമണ്ഡലം മാറ്റം എന്നിവയ്ക്കുള്ള അപേക്ഷകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷയുടെ പ്രിന്റ് പകർപ്പ് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാൽ വഴിയോ നൽകണം.
കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ, താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭ്യമാകും. പ്രവാസി വോട്ടർമാർക്കായി പ്രത്യേക വോട്ടർപട്ടികയും തയ്യാറാക്കും.
1.തിരുവനന്തപുരംബി 10 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്14 അഞ്ചുതെങ്ങ്
2.തിരുവനന്തപുരംബി 11 വർക്കല ബ്ലോക്ക് പഞ്ചായത്ത്07 ഒറ്റൂർ
3.തിരുവനന്തപുരംജി 29 മംഗലപുരം ഗ്രാമപഞ്ചായത്ത്16 മുണ്ടക്കൽ
4.തിരുവനന്തപുരംജി 05 തിരുപുറം ഗ്രാമപഞ്ചായത്ത്05 പഴയകട
5.തിരുവനന്തപുരംഡി 01 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്04 കല്ലറ
6.പത്തനംതിട്ടജി 09 കുറ്റൂർ ഗ്രാമപഞ്ചായത്ത്08 ഓതറ
7.പത്തനംതിട്ടജി 06 കുന്നന്താനം ഗ്രാമപഞ്ചായത്ത്02 വള്ളോക്കുന്ന്
8.പത്തനംതിട്ടജി 36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത്06 കല്ലേലി
9.പത്തനംതിട്ടജി 27 റാന്നി ഗ്രാമപഞ്ചായത്ത്14 ബ്ലോക്ക് പടി
10.കോട്ടയംജി 50 മീനടം ഗ്രാമപഞ്ചായത്ത്01 ചീരംകുളം
11.കോട്ടയംഡി 05 കോട്ടയം ജില്ലാ പഞ്ചായത്ത്17 തൃക്കൊടിത്താനം
12.കോട്ടയംജി 46 പാമ്പാടി ഗ്രാമ പഞ്ചായത്ത്10 കുമ്പന്താനം
13.ഇടുക്കി ജി 43 മുട്ടം ഗ്രാമപഞ്ചായത്ത്09 തുടങ്ങനാട്
14.എറണാകുളംജി 04 വടക്കേക്കര ഗ്രാമപഞ്ചായത്ത്09 മടപ്ലാതുരുത്ത് കിഴക്ക്
15.എറണാകുളംജി 48 പൂത്തൃക്ക ഗ്രാമപഞ്ചായത്ത്08 കോലഞ്ചേരി ഈസ്റ്റ്
16.എറണാകുളംജി 73 പാറക്കടവ് ഗ്രാമപഞ്ചായത്ത്04 പുളിയനം തെക്ക്
17.എറണാകുളംസി 03 കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ19 അയ്യപ്പൻകാവ്
18.തൃശ്ശൂർബി 78 വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്13 തളി
19.തൃശ്ശൂർബി 89 വെള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത്01 എടത്തിരിഞ്ഞി
20.തൃശ്ശൂർജി 43 തളിക്കുളം ഗ്രാമപഞ്ചായത്ത്13 ആര്യംപാടം
21.തൃശ്ശൂർജി 21 ചേലക്കര ഗ്രാമപഞ്ചായത്ത്16 കുറുമല കിഴക്കുമുറി
22.തൃശ്ശൂർഎം 32 ചാലക്കുടി മുനിസിപ്പാലിറ്റി24 മുനിസിപ്പൽ ഓഫീസ്
23.പാലക്കാട്ജി 70 പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്09 പറക്കാട്ടുചള്ള
24.പാലക്കാട്ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത്17 പല്ലശ്ശന
25.പാലക്കാട് എം 41 ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി24 പരുത്തിക്കാവ്
26.പാലക്കാട്ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്14 ഹേമാംബിക നഗർ
27.പാലക്കാട്ബി 104 ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്02 അത്തിപ്പൊറ്റ
28.പാലക്കാട്ജി 33 കരിമ്പ ഗ്രാമപഞ്ചായത്ത്13 വെട്ടം
29.പാലക്കാട്ജി 27 ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്13 രാഗംകോർണർ
30.മലപ്പുറംജി 75 വേങ്ങര ഗ്രാമപഞ്ചായത്ത്03 പൂങ്കുടായ
31.മലപ്പുറംജി 56 മങ്കട ഗ്രാമപഞ്ചായത്ത്04 കടന്നമണ്ണ
32.മലപ്പുറംജി 95 കാലടി ഗ്രാമപഞ്ചായത്ത്12 വെറൂർ
33.മലപ്പുറംജി 69 താനാളൂർ ഗ്രാമപഞ്ചായത്ത്01 മൂലക്കൽ
34.കോഴിക്കോട്സി 05 കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ59 കുറ്റിച്ചിറ
35.കണ്ണൂർജി 47 പെരളശ്ശേരി ഗ്രാമപഞ്ചായത്ത്06 ബാവോഡ് ഈസ്റ്റ്
36.കണ്ണൂർഎം 57 മട്ടന്നൂർ മുനിസിപ്പാലിറ്റി17 ഉരുവച്ചാൽ
37.വയനാട്ബി 132 മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 08 പള്ളിക്കൽ
38.കാസർഗോഡ്ജി 37 പിലിക്കോട് ഗ്രാമ പഞ്ചായത്ത്02 പിലിക്കോട്














