കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഒല്ലൂർ കുരിയച്ചിറ സ്വദേശി വെൽവിൻ (26) ആണ് പിടിയിലായത്. അകപ്പറമ്പ് റോഡിൽ മിറാക്കിൾ വെൽനെസ് സെന്റർ എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. റെയ്ഡിനിടെ 75,000 രൂപയും പൊലീസ് പിടിച്ചെടുത്തു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥാപനം ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ അഞ്ച് സ്ത്രീകളും ഏതാനും പുരുഷന്മാരും സ്ഥലത്തുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. അറസ്റ്റിലായ വെൽവിനെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




