Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഎസ് ഉണ്ടായിരുന്നെങ്കിൽ വർ​ഗവഞ്ചകരെ വെറുതെ വിടില്ലായിരുന്നു; ജി സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ജി സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാന്‍. വി എസ് ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയിലെ ഒറ്റുകാരെ വളരാന്‍ അനുവദിക്കില്ലെന്നായിരുന്നു അനുസ്മരണ പ്രസംഗത്തിലെ പരാമര്‍ശം. വി എസ് ഒറ്റുകാരെയും വര്‍ഗവഞ്ചകരേയും വെറുതെ വിടില്ലായിരുന്നു. തിരിച്ചടികള്‍ മാറ്റി പാര്‍ട്ടി ആലപ്പുഴയില്‍ തിരിച്ചുവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

‘ഈ പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ വേണ്ടി നില്‍ക്കുന്ന എല്ലാ വഞ്ചകന്മാരുടേയും മുഖത്തുനോക്കി ധിക്കാരത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്ന വി എസിന്റെ അഭാവം കേരളത്തിലെ പാര്‍ട്ടിക്ക് ഇന്ന് ഉണ്ട്. വഞ്ചകരെയും ഒറ്റുകാരെയും ചൂണ്ടിക്കാട്ടി തൊഴിലാളി പ്രസ്ഥാനത്തെ ഏകോപിപ്പിക്കാന്‍ സഖാവ് വി എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ആലപ്പുഴയുടെ മണ്ണില്‍ എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ ഇരട്ടിശക്തിയോടെ തിരിച്ചുവരാന്‍ പ്രതിജ്ഞയെടുക്കുന്ന ദിനമാണ് ഈദിനം’, സജി ചെറിയാന്‍ പറഞ്ഞു. വലിയ ചുടുകാട്ടിലെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.

Advertisement
WhiteswanTV Footer