Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊലീസ് ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി, ‘പ്രധാനമന്ത്രി മാപ്പ് പറയണം’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടികളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച രാഹുൽ ഗാന്ധി, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജ് ക്രൂരമാണെന്ന് ആരോപിച്ചു. തങ്ങളുടെ പരാതികൾ കേൾക്കണമെന്ന ആവശ്യം മാത്രമാണ് വിദ്യാർത്ഥികൾ ഉന്നയിച്ചതെന്നും, അവർ ചെയ്ത തെറ്റ് എന്താണെന്നും രാഹുൽ ചോദിച്ചു.

ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനം ഒരുകാലത്ത് ലോകശ്രദ്ധ നേടിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് സങ്കീർണവും അഴിമതി നിറഞ്ഞതുമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ പേപ്പർ ചോർച്ചകൾ ചൂണ്ടിക്കാട്ടിയ രാഹുൽ, രാജ്യത്ത് ഇതുവരെ 152 പേപ്പർ ലീക്ക് സംഭവങ്ങൾ ഉണ്ടായതായും കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതായും ആരോപിച്ചു.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിന് മുന്നിൽ മൂന്ന് ആവശ്യങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണം, വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ച പൊലീസുകാർക്കെതിരെ കർശന നടപടി പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ശക്തമായ പ്രക്ഷോഭം തുടരുമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും ര വേണം എന്നിവയാണ് ആവശ്യങ്ങൾ.

വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ശക്തമായ പ്രക്ഷോഭം തുടരുമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് നടത്തിയ വിമർശനങ്ങളും രാഹുൽ ഗാന്ധി തള്ളി. വിദ്യാർത്ഥികളുടെ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നടപടികൾ തനിക്ക് പുതിയ അനുഭവമല്ലെന്നും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും വ്യക്തമാക്കി രാഹുൽ ഗാന്ധി വാർത്താസമ്മേളനം അവസാനിപ്പിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer