Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കൂടുതല്‍ അറസ്റ്റിന് എസ്‌ഐടി നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) മുന്നോട്ട് പോകുന്നു. അന്വേഷണത്തിൽ, മുൻ ദേവസ്വം ബോർഡ് അംഗം ജി. സുന്ദരേശനും മുൻ തിരുവാഭരണം കമ്മീഷണർ റെജിലാലിനും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതായി എസ്‌ഐടി കണ്ടെത്തി. വ്യാജരേഖകൾ തയ്യാറാക്കിയതടക്കമുള്ള ക്രമക്കേടുകൾ റെജിലാലിനെതിരെ കണ്ടെത്തിയെന്നും അന്വേഷണസംഘം വ്യക്തമാക്കി.

2020 മുതൽ 2025 വരെ ജോലി ചെയ്ത ദേവസ്വം ബോർഡ് ജീവനക്കാരുടെ പങ്കും എസ്‌ഐടി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഈ നടപടി. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം എ. അജികുമാറിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 2025-ൽ നടന്ന ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

ഇരുവരും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും ഔദ്യോഗിക ചുമതലയിൽ വീഴ്ച വരുത്തിയെന്നും എസ്‌ഐടി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 2019-ൽ നടന്ന സ്വർണക്കൊള്ള മറച്ചുവെക്കാൻ 2025-ൽ പുതിയ ബോർഡ് ഉത്തരവിറക്കുകയും വീണ്ടും സ്വർണം പൂശൽ നടത്തുകയും ചെയ്തതായി റിപ്പോർട്ടിൽ ആരോപിക്കുന്നു.

സ്മാർട്ട് ക്രിയേഷൻസിലേക്ക് അയച്ച 12 സ്വർണപ്പാളികളിൽ നാലെണ്ണത്തിൽ നിന്ന് വീണ്ടും സ്വർണം വേർതിരിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പി. എസ്. പ്രശാന്തും എ. അജികുമാറും നിലവിൽ റിമാൻഡിലാണ്. കൊല്ലം വിജിലൻസ് കോടതി ഇരുവരെയും 13 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ ആവശ്യമായ ചികിത്സ നൽകാനും കോടതി നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer