ഇന്ത്യൻ ആർമിയുടെ എൻസിസി സ്പെഷ്യൽ എൻട്രി സ്കീം വഴി നോൺ-ടെക്നിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ആശ്രിതരായ കുട്ടികൾക്കും എൻ.സി.സി സർട്ടിഫിക്കറ്റ് ഉള്ള അവിവാഹിതരായ പെൺകുട്ടികൾക്ക് ആണ് അവസരം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ബിരുദം പൂർത്തിയാക്കിയിരിക്കണം.
ഷോർട്ട്‌ലിസ്റ്റിംഗിനായി ആദ്യ രണ്ടോ മൂന്നോ വർഷങ്ങളിലെ ആകെ മാർക്ക് പരിഗണിക്കും.
NCC സീനിയർ ഡിവിഷൻ/സീനിയർ വിംഗിൽ കുറഞ്ഞത് 2/3 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം.
NCC ‘C’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ‘B’ ഗ്രേഡ് നേടിയിരിക്കണം.
അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ സാധുവായ NCC ‘C’ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പ്രൊവിഷണൽ NCC ‘C’ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. SSB ഘട്ടത്തിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് സ്വീകരിക്കില്ല.
2027 ജനുവരി 1-ന് 19 മുതൽ 25 വയസ് വരെ പ്രായമുള്ള അവിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അതായത് 2002 ജനുവരി 2-ന് മുമ്പോ 2008 ജനുവരി 1-ന് ശേഷമോ ജനിച്ചവർക്ക് അർഹതയില്ല.
തെ രഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) 49 ആഴ്ചത്തെ പരിശീലനം ലഭിക്കും.
പരിശീലനകാലയളവിൽ സ്റ്റൈപെൻഡ് ആയി പ്രതിമാസം 56,100 രൂപ ലഭിക്കും. പരിശീലനം പൂർത്തിയാക്കിയാൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.


