Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡ്രോൺ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് രണ്ട് കുപ്പി വെള്ളം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഓൺലൈനായി ഡ്രോൺ ക്യാമറ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് രണ്ട് കുപ്പി വെള്ളം. ഒറ്റപ്പാലം പനമണ്ണ സ്വദേശിക്കാണ് തട്ടിപ്പിൽ 2,200 രൂപ നഷ്ടമായത്.

‘ഇൻഡോ ഗാഡ്‌ജറ്റ്സ്’ എന്ന ഫേസ്ബുക്ക് പേജിൽ മലയാളി യുവാവിന്റെ ശബ്ദത്തിലുള്ള പരസ്യവീഡിയോ കണ്ടാണ് ഇയാൾ ഡ്രോൺ ക്യാമറ ഓർഡർ ചെയ്തത്. കൊറിയർ ചാർജ് ഉൾപ്പെടെ 2,200 രൂപയായിരുന്നു വില.

ഫേസ്ബുക്കിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പ്രവേശിച്ചു. തുടർന്ന് കൊറിയർ എത്തിക്കേണ്ട വിലാസവും അഡ്വാൻസ് തുക അയച്ചതിന്റെ സ്‌ക്രീൻഷോട്ടും ആവശ്യപ്പെട്ട് സന്ദേശമെത്തി. സന്ദേശത്തിലുണ്ടായിരുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്ത് 200 രൂപ മുൻകൂറായി അടച്ചു. മൂന്ന് ദിവസത്തിന് ശേഷം വീട്ടിലെത്തിയ കൊറിയർ 2,000 രൂപ കൂടി നൽകി കൈപ്പറ്റി.

എന്നാൽ പാഴ്സൽ തുറന്നുനോക്കിയപ്പോൾ ഡ്രോൺ ക്യാമറയ്ക്ക് പകരം പേപ്പറുകൾക്കിടയിൽ സൂക്ഷിച്ച നിലയിൽ രണ്ട് കുപ്പി വെള്ളമാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം വ്യക്തമായത്. തുടർന്ന് യുവാവ് ഒറ്റപ്പാലം പോലീസിൽ പരാതി നൽകി.

ആധികാരികമല്ലാത്ത വെബ്സൈറ്റുകളിലൂടെയോ സോഷ്യൽ മീഡിയ പരസ്യ ലിങ്കുകളിലൂടെയോ സാധനങ്ങൾ വാങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix