Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: നീണ്ടകര അഴിമുഖത്ത് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുത്തൻതുറ കടുവുങ്കൽ സ്വദേശി രാധാകൃഷ്ണൻ (47)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട രാധാകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണ (26)യെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. രാധാകൃഷ്ണന്റെ ഭാര്യാപിതാവ് പുത്തൻതുറ സ്വദേശി രാജീവൻ (76) അപകടത്തിൽ മരിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. ഗൗതം കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ശ്രീകൃഷ്ണഭഗവാൻ’ എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞുകയായിരുന്നു. മീൻപിടിത്തത്തിനായി 14 പേരുമായാണ് വള്ളം പുത്തൻതുറയിൽ നിന്ന് പുറപ്പെട്ടത്.

നീണ്ടകര അഴിമുഖത്ത് എത്തിയപ്പോൾ വലിയ തിരയിൽപ്പെട്ട് വള്ളം നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി. വള്ളത്തിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 11 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ രാജീവനെ വള്ളത്തിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ച നിലയിലായിരുന്നു. കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix