കേരളീയരുടെ പരമ്പരാഗത നാലുമണി പലഹാരങ്ങളിൽ ഒന്നാണ് ഇലയട. സാധാരണയായി ചക്ക കൊണ്ടും നേന്ത്രപ്പഴം കൊണ്ടുമൊക്കെയാണ് നമ്മൾ അട തയ്യാറാക്കാറുള്ളത്. എന്നാൽ പഴുത്ത മാങ്ങ ചേർത്ത് തയ്യാറാക്കുന്ന അടയുടെ രുചി തികച്ചും വ്യത്യസ്തവും സവിശേഷവുമാണ്. രുചിയേറിയ ഈ മാമ്പഴ ഇലയട എങ്ങനെ തയാറാക്കുമെന്ന് നോക്കാം
ചേരുവകൾ
പഴുത്ത മാങ്ങാ അരച്ചത് (2 മാങ്ങ)
ശർക്കര -250
തേങ്ങ ചിരകിയത്- അരമുറി
ഏലക്ക ചതച്ചത് -5എണ്ണം
അരിപ്പൊടി -3 കപ്പ്
റവ-1 കപ്പ്
നെയ്യ് -ടീസ്പൂൺ
പാചകം ചെയ്യേണ്ട വിധം
അരിപ്പൊടി, റവ, അരച്ച മാമ്പഴം എന്നിവയിലേക്ക് നെയ്യും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളം ചൂട് വെള്ളം കുറേശ്ശേ ചേർത്ത് കുഴക്കുക. ശേഷം തേങ്ങയും ശർക്കരയും ഏലക്കയും യോജിപ്പിച്ച് മാറ്റിവയ്ക്കുക. വാഴയിലയിലോ വട്ട ഇലയിലോ മാവ് പരത്തി നടുക്ക് മാറ്റിവച്ച തേങ്ങാ കൂട്ട് ചേർത്ത് ഇല മടക്കി അപ്പച്ചെമ്പിൽ വച്ചു ആവിയിൽ വേവിക്കുക. ഏകദേശം ആയെന്ന് തോന്നുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവയ്ക്കാം.




