Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അപ്പാർട്ട്‌മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപ്പാർട്ട്‌മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. മനോരോഗവിദഗ്ധയായ ഡോ. ഹേമിക അഗർവാൾ (40) ആണ് മരിച്ചത്. രാജ് നഗർ എക്സ്റ്റൻഷനിലെ അപ്പാർട്ട്‌മെന്റിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ ഡോക്ടറെ സംഭവം കണ്ട താമസക്കാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

മരണവുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഒന്നര വർഷം മുൻപാണ് ഡോ. ഹേമിക വിവാഹമോചിതയായത്. തുടർന്ന് അവർ മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും ചികിത്സ തേടിയിരുന്നുവെന്നും പിതാവും മനോരോഗവിദഗ്ധനുമായ ഡോ. ആർ. ചന്ദ്ര പൊലീസിനെ അറിയിച്ചു. കുടുംബാംഗങ്ങളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix