Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാർ വൈദ്യുത തൂണിലിടിച്ച് ഇൻഫോപാർക് ജീവനക്കാരന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക്ക് ജീവനക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ദേവാനന്ദൻ (27) ആണ് മരിച്ചത്. ഇൻഫോപാർക്കിലെ കീവാല്യൂ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഇന്നലെ പുലർച്ചെ 2.30ഓടെയാണ് ഇൻഫോപാർക്ക് റോഡിൽ അപകടമുണ്ടായത്. ഇൻഫോപാർക്ക് പരിസരത്തെ ടർഫിൽ ഷട്ടിൽ ബാഡ്മിന്റൺ കളിച്ച ശേഷം ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോർ തകർന്നതോടെ മൂന്ന് പേർ പുറത്തേക്ക് തെറിച്ചുവീണു. റോഡിൽ തലയിടിച്ച് വീണ ദേവാനന്ദനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഐടി ജീവനക്കാരായ ആര്യജിത്ത്, സിദ്ധാർഥ്, അർജുൻ, ആദർശ് എന്നിവരാണ് പരിക്കേറ്റത്. ഇവരിൽ ആര്യജിത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer