Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദ്വീപ് നിവാസികൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ലക്ഷദ്വീപിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി ദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നാണ് പരാതി.

ടൗൺ പ്ലാനിങ്ങിന്റെ പേരിൽ ലക്ഷദ്വീപ് ഭരണകൂടം വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. വീടുകളുടെ നിർമാണം പൂർത്തീകരണ ഘട്ടത്തിലെത്തിയവർക്കും നടപടി നേരിട്ടതായാണ് ആക്ഷേപം. നിർമാണം തുടർന്നാൽ നിർമാണ സാമഗ്രികൾ പിടിച്ചെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഭരണകൂടത്തിന്റെ നടപടിക്കെതിരെ ദ്വീപ് നിവാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് എൻസിപി (എസ്‌പി) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer