Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റോസ് വാട്ടറിൽ വ്യാവസായിക എസ്സൻസ്; കോഴിക്കോട് ഭക്ഷ്യനിർമാണ യൂണിറ്റ് പൂട്ടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ വ്യാവസായിക ഗ്രേഡ് എസ്സൻസ് കലർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് നല്ലളത്തെ ഭക്ഷ്യനിർമാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ‘ഓപ്പറേഷൻ ഓണം’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ‘ആസാദ് ഫുഡ് പ്രൊഡക്ട്സ്’ എന്ന സ്ഥാപനത്തിലെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.

ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾക്ക് സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന റോസ് വാട്ടറിൽ, സോപ്പും അഗർബത്തിയും നിർമ്മിക്കാൻ മാത്രം ഉപയോഗിക്കാവുന്ന ഇൻഡസ്ട്രിയൽ ഗ്രേഡ് എസ്സൻസാണ് സ്ഥാപനം കലർത്തിയിരുന്നത്. ‘വ്യാവസായിക ആവശ്യത്തിന് മാത്രം’ എന്ന് രേഖപ്പെടുത്തിയിരുന്ന ഈ രാസവസ്തു ഭക്ഷ്യനിർമാണത്തിന് ഉപയോഗിച്ചതായും പരിശോധനയിൽ വ്യക്തമായി.

ഡിറ്റർജന്റുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ എന്നിവയിൽ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ഈ രാസവസ്തു മനുഷ്യാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം റോസ് വാട്ടർ ഉപയോഗിക്കുന്നത് വയറുവേദന, ഛർദ്ദി, ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

സ്ഥാപനത്തിൽ അച്ചാറും സോസും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണ് നിർമ്മിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഉൽപ്പാദന കേന്ദ്രങ്ങളിൽ എലിക്കാഷ്ടം, കുപ്പിച്ചില്ലുകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

സ്ഥാപനത്തിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സാമ്പിളുകൾ ശേഖരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. സ്ഥാപനത്തിന് നോട്ടീസും നൽകിയിട്ടുണ്ട്.

യഥാർഥ റോസ് വാട്ടർ സങ്കീർണമായ നിർമാണപ്രക്രിയയിലൂടെ തയ്യാറാക്കുന്നതിനാൽ വില കൂടുതലായിരിക്കും. അതേസമയം, കുറഞ്ഞ വിലയിൽ തീവ്രഗന്ധത്തോടെ ലഭിക്കുന്ന റോസ് വാട്ടറുകളിൽ പലതും വ്യാജമോ നിലവാരമില്ലാത്തതോ ആകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓണത്തോടനുബന്ധിച്ച് ജില്ലയിലുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix