Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞത്ത് വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രാകേഷിനും വിനയകുമാറിനുമാണ് പരിക്കേറ്റത്.

പ്രതികൾ വിലങ്ങണിഞ്ഞ കൈകൊണ്ട് മുഖത്ത് അടിച്ചതിനെ തുടർന്ന് സിപിഒ രാകേഷിന്റെ മൂക്കിന്റെ പാലം തകർന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. താക്കോൽ ഉപയോഗിച്ച് കുത്തിയതിനെ തുടർന്ന് സിപിഒ വിനയകുമാറിന്റെ കഴുത്തിനും പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 4ന് വെങ്ങാനൂർ സ്വദേശിയായ വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികളാണ് ഇരുവരും.

പൂങ്കുളം ജംഗ്ഷനിൽ കാർ ഒരുക്കി തൃശൂരിലേക്ക് കടക്കാനെത്തിയ പ്രതികളെ പ്രത്യേക പൊലീസ് സംഘം തടഞ്ഞപ്പോഴാണ് ആക്രമണമുണ്ടായത്. ആദ്യം വിനയകുമാറിനെ ആക്രമിച്ച പ്രതികൾ പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സിപിഒ റെജിനും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടി. ജീപ്പിൽ കയറ്റുന്നതിനിടെയും പ്രതികൾ ആക്രമണം തുടർന്നു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇരുവരെയും കീഴടക്കി കസ്റ്റഡിയിലെടുത്തത്.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix