Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നിരവധി കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സമൂഹത്തിൽ സ്പർധയും കലാപസാഹചര്യവും സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലുവ സൈബർ പൊലീസ് ആണ് കേസെടുത്തത്. മനോജ് ജോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അധിക്ഷേപം, കലാപത്തിന് ശ്രമം, ഐടി ആക്ട് 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ അർജുൻ ആയങ്കി നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം.

ഇതിന് മുമ്പും അർജുൻ ആയങ്കിക്കെതിരെ സമാനമായ പരാതികളിൽ കേസെടുത്തിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ സൈബർ പൊലീസാണ് നേരത്തെ കേസെടുത്തത്. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിലായിരുന്നു നടപടി. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് അന്ന് ചുമത്തിയത്.

‘വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ്’ എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

അതേസമയം, പൊലീസ് തിരച്ചിൽ ശക്തമാക്കിയതിനിടെ ഒളിവിൽ കഴിയവെ അർജുൻ ആയങ്കി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് ഭർത്താവിനെ നേരത്തെ കണ്ടെത്താനാകുമായിരുന്നുവെന്ന തരത്തിലായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചുള്ള പോസ്റ്റ്.

അർജുൻ ആയങ്കിക്കെതിരെ നിലവിൽ രണ്ട് കേസുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിൽ കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ അർജുൻ ആയങ്കിയെയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.

21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ ഭീഷണി മുഴക്കുന്ന തരത്തിലുള്ള കുറിപ്പും അർജുൻ ആയങ്കി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നു.

അർജുൻ ആയങ്കിക്കെതിരായ കേസുകളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix