Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുതലപ്പൊഴി തിരച്ചിൽ വൈകുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുതലപ്പൊഴിയിലെ തിരച്ചിൽ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കടലിനെക്കുറിച്ച് നന്നായി അറിയുന്ന 10 പേരെ ഉൾപ്പെടുത്തി പുലർച്ചെ 5.15ന് തിരച്ചിൽ ആരംഭിക്കുമെന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാവിലെ 10.30 കഴിഞ്ഞിട്ടും തിരച്ചിൽ ആരംഭിക്കാത്ത സാഹചര്യത്തിൽ മന്ത്രിയുടെ വാഗ്ദാനം വെറും ‘കുറുപ്പിന്റെ ഉറപ്പ്’ മാത്രമായി മാറിയെന്ന് ബിനോയ് വിശ്വം പരിഹസിച്ചു.

കേരളത്തിൽ ഒരു സർക്കാരുണ്ടോ, അതിന് ഒരു നാഥനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഫിഷറീസ്, റവന്യൂ, പൊതുഭരണം ഉൾപ്പെടെയുള്ള വകുപ്പുകൾ പൂർണമായും പരാജയപ്പെട്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പോയി മറ്റുള്ളവരെ കാണാൻ സമയം കണ്ടെത്തുന്നുണ്ടെങ്കിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കിടയിലേക്ക് എത്താൻ സമയം കണ്ടെത്തുന്നില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം, വെള്ളം, വെളിച്ചം എന്നിവ പോലും ലഭിക്കുന്നില്ലെന്നാണ് ആരോപണം. മതിയായ ചികിത്സയും മരുന്നും ഡോക്ടർമാരുടെ സേവനവും ക്യാമ്പുകളിൽ ഉറപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ എൽഡിഎഫ് സർക്കാരുകളുടെ പത്ത് വർഷത്തെ ഭരണകാലത്ത് ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു. അന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഭരണസംവിധാനം അനാഥമായ അവസ്ഥയിലാണെന്നും കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളുടെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix