Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദുരിതാശ്വാസ വാഹനത്തിന് പിഴ; ഉദ്യോഗസ്ഥന്റെ സസ്പെൻഷനിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചതിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. അടൂർ ആർടിഒയിലെ എഎംവിഐ ബി.എസ്. ലൈജുവിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉപയോഗിച്ച വാഹനമാണെന്ന പരിഗണന ഉദ്യോഗസ്ഥൻ നൽകിയില്ലെന്നാണ് വിമർശനം. എന്നാൽ വാഹനം പരിശോധിച്ചപ്പോൾ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതിന്റെ വ്യക്തമായ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

ബുധനാഴ്ച രാവിലെ 11 മണിയോടെ അടൂർ ആശുപത്രി ജംഗ്ഷന് സമീപമാണ് വാഹനം പരിശോധിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന്റെ നാല് ടയറുകളും പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നുവെന്നും ആറ് അനധികൃതവും തീവ്രപ്രകാശമുള്ളതുമായ ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായും കണ്ടെത്തി. വാഹനത്തിന്റെ മലിനീകരണ സർട്ടിഫിക്കറ്റിന്റെ കാലാവധിയും കഴിഞ്ഞിരുന്നു.

വാഹനത്തിൽ ദുരിതാശ്വാസ സാമഗ്രികളൊന്നും ഉണ്ടായിരുന്നില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയുമാണ് പിഴ ചുമത്തിയത്. പിന്നീട് വാഹന ഉടമ മലിനീകരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ അതുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കി.

വാഹനത്തിന് 2024 മാർച്ചിലും ഈ വർഷം ഏപ്രിലിലും നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയിരുന്നതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ആറന്മുളയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയെന്ന പരാതിയിൽ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എഎംവിഐ ബി.എസ്. ലൈജുവിനെ സസ്പെൻഡ് ചെയ്തത്.

സസ്പെൻഷൻ നടപടിക്കെതിരെ മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ സമര പരിപാടികളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ്. അതേസമയം, പ്രളയത്തിൽ അകപ്പെട്ടവരെ മാറ്റിപ്പാർപ്പിക്കാൻ ഉപയോഗിച്ച വാഹനമാണെന്ന പരിഗണന ഉദ്യോഗസ്ഥൻ നൽകിയില്ലെന്നാണ് നടപടിയെ അനുകൂലിക്കുന്നവരുടെ വാദം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix