Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ല’; സർക്കാരിനെതിരെ മുഹമ്മദ് റിയാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിനായുള്ള തെരച്ചിലിലെ വീഴ്ച ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. രക്ഷാപ്രവർത്തനത്തിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രി പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും റിയാസ് ആരോപിച്ചു.

തെരച്ചിൽ പുരോഗമിക്കുന്നതിനിടെ മന്ത്രി ടെക്സ്റ്റൈൽ ഷോപ്പ് ഉദ്ഘാടനം ചെയ്ത് മടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. പത്ത് ദിവസമായി ജോണിനായി തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും തീരദേശ മേഖലയെ ഒന്നാകെ അധിക്ഷേപിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും റിയാസ് ആരോപിച്ചു.

മുഖ്യമന്ത്രി തീരദേശവാസികളെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫിഷറീസ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയും നിരുത്തരവാദപരമായ സമീപനവുമാണ് ഉണ്ടായതെന്ന് റിയാസ് ആരോപിച്ചു. കടലിൽ കാണാതായവരെ കണ്ടെത്താൻ ദിവസങ്ങളെടുക്കുമെന്ന് ഒരു മന്ത്രി പറയുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെ സമീപനം അഹങ്കാരത്തിന്റെ പരകോടിയിലാണെന്നും മത്സ്യത്തൊഴിലാളികളെ അപമാനിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer