Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറും. വിഴിഞ്ഞം എംഎൽഎ എം. വിൻസെന്റിനൊപ്പമാണ് മന്ത്രിമാർ വീട്ടിലെത്തിയത്. രാവിലെ 10.45ഓടെയായിരുന്നു സന്ദർശനം. ജോണിനെ കാണാതായി 11 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിമാർ കുടുംബത്തെ നേരിൽ കാണുന്നത്.

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ജോണിന്റെ മക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ കുടുംബസന്ദർശനം.

മന്ത്രിമാർക്ക് മുന്നിൽ കുടുംബം തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം നടത്താൻ കൃത്യമായ സംവിധാനങ്ങളില്ലെന്ന് ജോണിന്റെ മകൻ ജിനിൽ പറഞ്ഞു. കടലിൽ പോകുന്നതുമായി ബന്ധപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പുകൾ വൈകിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ഒരു മണിയോടെയാണ് പപ്പ കടലിൽ പോയത്. രണ്ട് മണിയോടെയാണ് മുന്നറിയിപ്പ് സൈറ്റിൽ വന്നത്. നാല് മണിയോടെയാണ് സൈറൺ മുഴങ്ങിയത്. അപ്പോഴേക്കും പപ്പ കടലിൽ എത്തിയിരുന്നു’ എന്ന് ജിനിൽ പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെ കൃത്യതയിലും ആശങ്കയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നറിയിപ്പുകൾ പലപ്പോഴും യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തത് മത്സ്യത്തൊഴിലാളികൾക്കിടയിലെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെന്നും ജിനിൽ പറഞ്ഞു.

കുടുംബത്തിന് നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനാണെന്ന് സന്ദർശനത്തിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതീക്ഷ കൈവിടാതെ സർക്കാർ തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോസ്റ്റ് ഗാർഡിന് നിലവിൽ ചില പരിമിതികളുണ്ടെന്നും അവ പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

മറൈൻ ആംബുലൻസ് സംവിധാനത്തിലെ അലൈൻമെന്റ് പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അപകടം സംഭവിച്ച ഉടൻ തന്നെ തിരച്ചിൽ നടത്താൻ കഴിയുന്ന തരത്തിൽ കേന്ദ്രസർക്കാരുമായി ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ കുടുംബത്തിന്റെ ആരോപണങ്ങളിലും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി ഒരിക്കലും തീരദേശ മേഖലയെ അവഹേളിച്ചിട്ടില്ലെന്നും തീരദേശ മേഖലയുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, രാമേശ്വരം ഭാഗത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കാൻ നിർഭാഗ്യവശാൽ അനുമതി ലഭിച്ചിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (എസ്ഒപി) രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിഷറീസ് വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് ടു-വേ കമ്മ്യൂണിക്കേഷൻ സംവിധാനം ഒരുക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നു. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കൃത്യതയുള്ളതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രധാന പരിഗണന ജോണിനെയും കാണാതായ മറ്റ് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix