Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൃദ്ധദമ്പതികളുടെ വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മട്ടാഞ്ചേരിയിൽ വൃദ്ധദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി. നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിൽ എ.വി. ജോയിയുടെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടമായത്.

വീടിന്റെ മുകളിലെ നിലയിലെ ഹാളിലെ അലമാരയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മേയ് 10ന് ദമ്പതികൾ വിവാഹ ആവശ്യത്തിനായി ഞാറയ്ക്കലിലേക്ക് പോയിരുന്നു. അന്ന് അലമാരയിൽ സ്വർണം ഉണ്ടായിരുന്നതായി വീട്ടുടമ പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് തോപ്പുംപടി പൊലീസിൽ പരാതി നൽകി.

വീടിന്റെ പിൻവശത്തെ ടെറസിലൂടെ കയറിയാകാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix